തൃശൂർ: 25 വർഷത്തെ സാന്ത്വന സേവനം പൂർത്തിയാക്കിയ തൃശൂർ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി, അഭ്യുദയ കാംക്ഷികൾക്കും സുഹൃത്തുക്കൾക്കും ആദരമർപ്പിച്ചു. ഭാവി പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനുള്ള അവരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പങ്കുവെച്ചു. സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി നടത്തിയ രജത ജൂബിലി പ്രബന്ധ, ചിത്രരചനാ മത്സര വിജയികൾക്ക് വി.എസ് ഗിരീശൻ സമ്മാനം നൽകി. തൃശൂർ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി പ്രസിഡന്റ് ഡോ.എ.കെ.ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അഡ്വ.തേറമ്പിൽ രാമകൃഷ്ണൻ, ഷൗക്കത്ത്, ഗുരുവായൂരപ്പൻ, ഡോ.സുരേഷ്, ഫാത്തിമ കബീർ, രമ മേനോൻ, ബാലാജി വെങ്കടേശ്, ഡോ.അഞ്ജു, സഫർ, ഡോ.ഇ.ദിവാകരൻ, ഡോ.സി.സതീശ് കുമാർ, ഇന്ദിര ഗോപിനാഥ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |