കോട്ടയം. കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്നതിൽ പ്രധാനിയായ ആന്ധ്ര സ്വദേശിയായ സുർളാ പാണ്ടയ്യയെ (40) ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ പിടികൂടി. തലയോലപ്പറമ്പിൽ നടന്ന വേട്ടയിൽ 92 കിലോഗ്രാം കഞ്ചാവുമായി കെൻസ്, രഞ്ജിത്ത് എന്നിവർ അറസ്റ്റിലായിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് സംസ്ഥാനത്തിന്റെ പുറത്തു നിന്ന് കഞ്ചാവ് എത്തിച്ചു കൊടുക്കുന്നത് സുർളാ ആണെന്ന് മനസ്സിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 6 ആയി. എ.എസ്.പി. നകുൽ രാജേന്ദ്ര ദേശ്മുഖ്, എസ്.ഐ ദീപു ടി.ആർ, സി.പി.ഒ മാരായ ഗിരീഷ്, മുഹമ്മദ്, അഭിലാഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |