പുല്ലാട് : പുറമറ്റം ഗ്രാമ പഞ്ചായത്തിലെ നിർമ്മാണ പ്രവൃത്തികളുടെ ജിയോ ടാഗിംഗ് നടത്തുന്നതിനും ഇ ഗ്രാം സ്വരാജ് പോർട്ടലിൽ ബില്ലുകൾ തയ്യാറാക്കുന്നതിനും ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയെ സഹായിക്കുന്നതിനുമായി കരാർ അടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റ് (ഒഴിവ് ഒന്ന്) അപേക്ഷ ക്ഷണിച്ചു.
സംസ്ഥാന സാങ്കേതിക പരീക്ഷ കൺട്രോളർ/ സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന മൂന്ന് വർഷത്തെ ഡിപ്ലോമ ഇൻ കൊമേഴ്സ് പ്രാക്ടീസ് (ഡി.സി.പി) / ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ് പാസായിരിക്കണം. അല്ലെങ്കിൽ കേരളത്തിലെ സർവകലാശാലകൾ അംഗീകരിച്ചിട്ടുള്ള ബിരുദത്തിനൊപ്പം ഒരു വർഷത്തിൽ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ പാസായിരിക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഈ മാസം 14. പ്രായ പരിധി: 2021 ജനുവരി ഒന്നിന് 18 നും 30 നും ഇടയിൽ (പട്ടിക ജാതി പട്ടിക വർഗക്കാർക്ക് മൂന്നു വർഷത്തെ ഇളവ് ഉണ്ടായിരിക്കും).
വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയ്ക്കൊപ്പം യോഗ്യത, പ്രായം, ജാതി തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സെക്രട്ടറി, പുറമറ്റം ഗ്രാമപഞ്ചായത്ത്, പുറമറ്റം പി.ഒ എന്ന മേൽവിലാസത്തിലോ puramattomgp@gmail.com എന്ന ഇ മെയിൽ ലഭ്യമാക്കണം. ഫോൺ: 0469 2 664 527, 9745576 672.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |