കൊല്ലം: ആലുംമൂട് മണ്ഡളം ജംഗ്ഷൻ മംഗളോദയം പബ്ളിക് ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന്റെ അക്ഷരമാണ് ലഹരി, വായനയാണ് ലഹരി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് 6 ന് ഉച്ചയ്ക്ക് 2 ന് ഗ്രന്ഥശാല പുതിയ ഹാളിൽ നടക്കും. ഗ്രന്ഥശാല പ്രസിഡന്റ് ജെ.വിജയകുമാർ അദ്ധ്യക്ഷത വഹിക്കും. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സി.കമ്മിറ്റി അംഗം എൽ.പത്മകുമാർ ഉദ്ഘാടനം ചെയ്യും. കൊല്ലം എക്സൈസ് സർക്കിൾ ഓഫീസ് പ്രവന്റീവ് ഓഫീസർ എസ്.രതീഷ് കുമാർ ബോധവത്കരണ ക്ലാസ് നയിക്കും. കൊറ്റങ്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി.എസ്.സരിത, പഞ്ചയാത്ത് മെമ്പർമാരായ കെ.സതീശൻ, രഘു പാണ്ഡവപുരം, ഷേർളി സത്യദേവൻ,
ജയാസജികുമാർ, വിമുക്തി ക്ലബ് പ്രസിഡന്റ് പി.പുഷ്പരാജ് എന്നിവർ സംസാരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |