തിരുവനന്തപുരം: ഉപഭോക്താക്കൾക്ക് ഒന്നിലധികം റെസ്റ്റോറന്റുകളിൽ നിന്ന് ഒരു ബില്ലിൽ ഭക്ഷണം തിരഞ്ഞെടുക്കാനും നിയുക്ത സ്ഥലങ്ങളിൽ നിന്ന് അവ സ്വീകരിക്കുന്നതിനുമുള്ള സ്റ്റാർട്ടപ്പ് സംരംഭമായ ' വെൻഡ് ആൻ ഗോ' മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരം മാൾ ഓഫ് ട്രാവൻകൂറിലാണ് ആദ്യ ഔട്ട്ലെറ്റ്.
സ്മാർട്ട് കിയോസ്ക് ഉത്പന്നമായ വെൻഡ് ആൻഗോ വെർസിക്കിൾസ് ടെക്നോളജീസിന്റെ സംരംഭമാണിത്. മനോജ് ദത്തൻ (ഫൗണ്ടർ സി.ഇ.ഒ), അനീഷ് സുഹൈൽ (ഫൗണ്ടർ സി.ടി.ഒ), നിക്ഷേപകൻ കിരൺ കരുണാകരൻ എന്നിവരുടെ നേതൃത്വത്തിലാണ് സംരംഭം ആരംഭിച്ചത്. വെൻഡ് ആൻ ഗോയിലൂടെ ഉപഭോക്താക്കളുടെ സൗകര്യത്തിനനുസരിച്ച് ഒന്നിലധികം റെസ്റ്റോറന്റുകളിൽ നിന്ന് ഒരു ഓർഡറിൽ തന്നെ വിവിധയിനം ഭക്ഷണങ്ങൾ വാങ്ങാനാകും. വൈകിട്ട് 7ന് തിരുവനന്തപുരം ഒ ബൈ താമര ഹോട്ടലിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി സെക്രട്ടറി ഡോ. രത്തൻ.യു.കേൽക്കർ, കേരള സ്റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ അനൂപ് അംബിക, കിരൺ കരുണാകരൻ, മനോജ് ദത്തൻ, ഡോ. രേഷ്മ തോമസ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |