കോഴിക്കോട്: ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കാൻ രംഗത്തിറങ്ങണമെന്ന് എൻ.ജി.ഒ യൂണിയൻ കോഴിക്കോട് ജില്ലാ കൗൺസിൽ യോഗം ആവശ്യപ്പെട്ടു. യൂണിയൻ സംസ്ഥാന സെക്രട്ടറി ആർ. സാജൻ ഉദ്ഘാടനംചെയ്തു. ജില്ലാസെക്രട്ടറി ഹംസ കണ്ണാട്ടിൽ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.കെ. സുനിൽകുമാർ സംസ്ഥാന സമ്മേളന തീരുമാനങ്ങളും വിശദീകരിച്ചു. ജില്ലാ പ്രസിഡന്റ് കെ.പി.രാജേഷ് അദ്ധ്യക്ഷനായിരുന്നു. രവീന്ദ്രൻ ഇ.എം. (നാദാപുരം), വിജുകുമാർ.കെ. (വടകര), നവീൻ ലിനോയ് (പേരാമ്പ്ര), കെ.ടി.വിജിത്ത് (കൊയിലാണ്ടി), പി.ഹരി (വെസ്റ്റ്ഹിൽ), ദിലീപ് കുമാർ പി.ടി. (സിറ്റി), മനോജ് കുമാർ.സി. (ചാലപ്പുറം), മധു കെ (സിവിൽ സ്റ്റേഷൻ), വരുൺ ആർ.എസ് (മെഡിക്കൽ കോളേജ്), സജില വി.കെ. (താമരശ്ശേരി) എന്നിവർ ചർച്ചയിൽ പങ്കെടുത്തു. കെ.വി. മനോജ് കുമാർ, സിന്ധുരാജൻ, അനൂപ് തോമസ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |