കാസർകോട്: പേസിലോ മൈസീസ് ന്യുമോണിയ- അപൂർവ്വ ഫംഗൽ അണുബാധ കാസർകോട് കണ്ടത്തി മനുഷ്യരിൽ അപൂർവ്വമായി കാണുന്ന ഫംഗസ് അണുബാധയാണ് പേസിലോമൈസീസ്, കോർണിയൽ അൾസർ, കെരാറ്റിറ്റിസ്, എൻഡോഫ് താൽമൈറ്റീസ്, എന്നിവയ്ക്ക് അപൂർവ്വമായി കാരണമാകുന്ന ഈ ഫംഗസ് മൂലമുണ്ടാകുന്ന ന്യൂമോണിയ വളരെ അപൂർവ്വമായി മാത്രമേ കാണപ്പെടുന്നുള്ളൂ.
ആറു മാസമായി പനി, കഫക്കെട്ടുകളോടുകൂടിയ ചുമ, ശ്വാസതടസ്സം തുടങ്ങിയ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്ന 31 വയസായ സ്ത്രീയിൽ കാസർകോട് കിംസ് സൺറൈസ് ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. മരുന്നുകൾ കഴിച്ചിട്ടും ശ്വാസകോശത്തിന്റെ ലോവർ ലോബിൽ ന്യുമോണിയയുടെ മാറ്റങ്ങൾ കാണിച്ചതായിരുന്നു സംശയത്തിന്റെ അടിസ്ഥാനം. മറ്റ് രക്തത്തിന്റെയും കഫത്തിന്റെയും പരിശോധനകൾ നടത്തിയതിൽ യാതൊന്നും കണ്ടെത്തിയിരുന്നില്ല. പിന്നീട് ബ്രോങ്കോസ്കോപ്പി നടത്തിയപ്പോഴാണ് പരിശോധനയിൽ പേസിലോ മൈസസ് എന്ന അപൂർവ ഫംഗസ് വളരുന്നത് കണ്ടത്.
രോഗം കണ്ടെത്തിയതോടെ ഉചിതമായ ചികിത്സ ലഭിച്ച ഇവർ സുഖപ്പെട്ടിട്ടുണ്ട്. കിംസ് സൺറൈസ് ഹോസ്പിറ്റലിലെ പൾമനോളജിസ്റ്റ് ഡോക്ടർ തേരസ് മാത്യു ആണ് ഈ രോഗനിർണയം നടത്തിയത്. രോഗനിർണയത്തിനും ചികിത്സാവശ്യങ്ങൾക്കുമായി ശ്വാസ നാളത്തിന്റെ ഉൾഭാഗം ദൃശ്യവത്ക്കരിക്കുന്ന എൻഡോസ്കോപ്പിക്ക് സാങ്കേതികതയാണ് ബ്രോങ്കോസ്കോപ്പി. ബ്രോങ്കോസ്കോപ്പി മുകളിലെ ശ്വാസനാളത്തിൽ നിന്ന് വോക്കൽ കോഡുകൾ പരിശോധിച്ച ശേഷം ഉപകരണം ട്രക്കിയ, ബ്രോങ്കോസ് എന്നിവിടങ്ങളിൽ പരിശോധിക്കുന്നു. ബ്രോങ്കിയൽ സിസ്റ്റത്തിൽ കണ്ടെത്തിയ അസാധാരണതകൾ ബ്രഷ്, സൂചി അല്ലെങ്കിൽ ഫോസ് ഉപയോഗിച്ച് സാബിൾ ചെയ്യുന്നു. മിക്ക രോഗികളും ബാങ്കോസ്കോപ്പിയോട് നന്നായിട്ട് സഹകരിക്കുന്നുണ്ട്. പ്രോസിജർ കഴിഞ്ഞ ശേഷം 30 മിനിട്ട് നീരിക്ഷണ സമയത്തിനു ശേഷം രോഗിക്ക് ഹോസ്പിറ്റലിൽ നിന്നും തിരിച്ചു പോകാമെന്നതാണ് നേട്ടം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |