തൃശൂർ: ചാലക്കുടി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിന്റെ പരിധിയിലുള്ള അതിരപ്പിള്ളി, കോടശ്ശേരി, വരന്തരപ്പിള്ളി, മറ്റത്തൂർ പഞ്ചായത്തുകളിലെ ഒഴിവുള്ളതും ഒഴിവ് വരാൻ സാദ്ധ്യതയുള്ളതുമായ പ്രൊമോട്ടർ തസ്തികയിൽ നിയമനം നടത്തുന്നു. പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ളവരും, 20 നും 35 നും മദ്ധ്യേ പ്രായമുള്ളവരുമായ പട്ടികവർഗ യുവതി യുവാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
അതത് പഞ്ചായത്തിൽ നിന്നുള്ള അപേക്ഷകർക്ക് നിയമനത്തിന് മുൻഗണനയുണ്ട്. പി.വി.ടി.ജി/ അടിയ/ പണിയ/ മലപണ്ടാര വിഭാഗങ്ങൾക്ക് അപേക്ഷിക്കുന്നതിന് എട്ടാം ക്ലാസ് യോഗ്യത മതിയാകും. താല്പര്യവും സേവന സന്നദ്ധതയുള്ളതുമായ ഉദ്യോഗാർത്ഥികൾ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ, ജനന തീയതി വിദ്യാഭ്യാസ യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ചാലക്കുടി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിൽ സമർപ്പിക്കണം. അവസാന തീയതി നവം. 18ന് വൈകിട്ട് 3ന്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |