ശ്രീകാര്യം: ഫ്രാറ്റ് ശ്രീകാര്യം മേഖലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വിദ്യാഭ്യാസ മെരിറ്റ് അവാർഡ് ദാനം എം.ജി. യുണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ.ജാൻസി ജയിംസ് ഉദ്ഘാടനം ചെയ്തു.ശാന്തിഭവനം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് എൻ.രഘുവരൻ അദ്ധ്യക്ഷത വഹിച്ചു.കൗൺസിലർ എൽ.എസ്.സാജു ,അണിയൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അണിയൂർ എം. പ്രസന്നകുമാർ, സെക്രട്ടറി ആർ.ശരത്ചന്ദ്രൻ നായർ, ഓർഗനൈസിംഗ് സെക്രട്ടറി പി.എസ്.സന്തോഷ്കുമാർ , ഡോ.എൻ.എം.സി.ബോസ്, ട്രഷറർ കെ.മോഹനൻ തുടങ്ങിയവർ സംസാരിച്ചു. വിവിധ വിഷയങ്ങളിൽ കഴിവ് തെളിയിച്ച 150 ലേറെ പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു. ഭാരവാഹികളായ മധു ആവുക്കുളം, സി.യശോധരൻ,എസ്.നളിനകുമാർ , ആർ.വാസുദേവൻനായർ, സി.ബാബു, വി.എസ്. ശ്രീകുമാരൻനായർ തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |