ചേർത്തല:ജില്ലാ സ്പോർട്സ് കളരിപ്പയറ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ
കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പും കൺവെൻഷനും 13ന് ചേർത്തല വി.ടി.എ.എം ഹാളിൽ നടക്കുമെന്ന് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ടി.ടി.ജിസ്മോൻ,പ്രോഗ്രാം കമ്മിറ്റി വൈസ് ചെയർമാൻ പ്രതാപൻ ഗുരുക്കൾ എന്നിവർ അറിയിച്ചു.
രാവിലെ 9 ന് സമ്മേളനം മന്ത്റി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും.
പ്രസിഡന്റ് ടി.ടി.ജിസ്മോൻ അദ്ധ്യക്ഷത വഹിക്കും. ചടങ്ങിൽ പ്രമുഖ വ്യക്തികളെ പി.പി.ചിത്തരഞ്ജൻ എം.എൽ.എ ആദരിക്കും. ചേർത്തല നഗരസഭ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ മുഖ്യപ്രഭാഷണം നടത്തും.വൈകിട്ട് 3 ന് നടക്കുന്ന സമാപന സമ്മേളനം എ.എം.ആരിഫ് എം.പി ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ വൈസ് പ്രസിഡന്റ് ഷാജി ഗുരുക്കൾ മുഖ്യപ്രഭാഷണം നടത്തും. ട്രാവൻകൂർ കോക്കോടഫ്റ്റ് മാനേജിംഗ് ഡയറക്ടർ മഹാദേവൻ പവിത്രൻ സമ്മാനദാനം നിർവഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |