പത്തനംതിട്ട: ഓമല്ലൂർ ശ്രീരക്തകണ്ഠ സ്വാമി മഹാക്ഷേത്രത്തിലെ ഉത്രസദ്യ 19ന് രാവിലെ 11 മുതൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 6ന് ഗണപതിഹോമം, പതിവ് പൂജകൾ, 9ന് ആനയൂട്ട്,10.30ന് തന്ത്രി പറമ്പൂരില്ലത്ത് രാകേഷ് നാരായണൻ ഭട്ടതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ കളഭാഭിഷേകം. 11ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ ഉത്രസദ്യ ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടർ ഡോ.ദിവ്യ എസ് അയ്യർ, ഓമല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ വിളവിനാൽ എന്നിവർ പങ്കെടുക്കും. വൈകിട്ട് 4.30ന് നാരായണീയ ജപം, 6.30ന് ദീപാരാധന, പുഷ്പാഭിഷേകം. 7ന് കളമെഴുത്തും അയ്യപ്പൻപാട്ടും. ഉത്രസദ്യക്ക് മുന്നോടിയായുള്ള കലവറ നിറയ്ക്കൽ 15ന് ആരംഭിക്കും. രാവിലെ 8ന് ആദ്യസമർപ്പണം മേൽശാന്തി പി.കെ.ശ്രീകുമാർ നമ്പൂതിരി നിർവഹിക്കും. 18 വരെ വിവിധ കരകളിൽ നിന്ന് ഭക്തരുടെ സമർപ്പണം സ്വീകരിക്കും. പത്രസമ്മേളനത്തിൽ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് അഡ്വ.ആർ.സുനിൽ, വൈസ് പ്രസിഡന്റ് മനുമോഹൻ, സെക്രട്ടറി അഭിലാഷ് ഓമല്ലൂർ, പബ്ലിസിറ്റി കൺവീനർ സജയൻ ഓമല്ലൂർ, സമിതി അംഗങ്ങളായ സുരേഷ് ഓലിതുണ്ടിൽ, അനിൽകുമാർ ഐവേലിൽ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |