SignIn
Kerala Kaumudi Online
Thursday, 19 September 2024 5.40 PM IST

കേര കർഷകരെ സംരക്ഷിക്കണം: ജോസ് കെ. മാണി എം.പി

Increase Font Size Decrease Font Size Print Page
mani
കേര കർഷക സമര പ്രഖ്യാപന സമ്മേളനം കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി എം.പി ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട് : വിലയിടിവിൽ കഷ്ടപ്പെടുന്ന നാളികേര കർഷകരെ സംരക്ഷിക്കണമെന്ന് കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി എം.പി. കേര കർഷകരെ സംരക്ഷിക്കാൻ സർക്കാർ തലത്തിലും മുന്നണി തലത്തിലും ശക്തമായ സമ്മർദ്ദം ചെലുത്തുമെന്നും കേര കർഷക സമര പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. തേങ്ങ കിലോയ്ക്ക് 50 രൂപ നിരക്കിൽ സർക്കാർ പഞ്ചായത്ത് തലത്തിൽ സംഭരിക്കണം. മൂല്യവർദ്ധിത ഉത്പന്നങ്ങളുണ്ടാക്കി വിപണനം നടത്തുന്ന നാളികേര പാർക്ക് ആരംഭിക്കാൻ സർക്കാർ മുൻ കൈയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. മൂന്നു ഘട്ടങ്ങളായുള്ള സമരപരിപാടികൾക്ക് സമ്മേളനം രൂപം നൽകി. നളന്ദയിൽ നടന്ന സമ്മേളനത്തിൽ കേരളാ കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ടി.എം.ജോസഫ് ആദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ്, കെ.ജെ.ദേവസ്യ, മുഹമ്മദ് ഇക്ബാൽ ജോസ് പുത്തൻ കാല, കെ.എം.പോൾസൺ, കെ.കെ. നാരായണൻ, ബേബി കാപ്പുകാട്ടിൽ, വിനോദ് കുര്യാക്കോസ് ആന്റണി ഈ രൂരി, വയലാങ്കര മുഹമ്മദ് ഹാജി, റുക്കിയ ബീവി, ബോബി മൂക്കൻതോട്ടം, ബോബി ഓസ്റ്റിൻ, പ്രിൻസ് പുത്തൻ കണ്ടം എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.