തിരുവല്ല : കൊച്ചിയിൽ നടന്ന സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ വർക്കിംഗ് മോഡൽ, സ്റ്റിൽ മോഡൽ ഇനങ്ങളിൽ എ ഗ്രേഡുമായി തിരുവല്ല ദേവസ്വം ബോർഡ് ഹയർസെക്കൻഡറി സ്കൂൾ മികവ് നേടി. വർക്കിംഗ് മോഡലിൽ ആധുനിക ഹെൽമെറ്റ് ആയിരുന്നു സ്കൂൾ ഇനം. വാഹനാപകടങ്ങൾ കുറയ്ക്കാൻ സഹായിക്കുന്ന ഹെൽമെറ്റ് ഡ്രൈവിംഗിന് ഇടയിൽ ഉറങ്ങിപോകുന്ന ഇരുചക്ര വാഹന യാത്രികനെ ഉണർത്താൻ കഴിയുന്ന ആധുനിക വിദ്യകൊണ്ടാണ് ശ്രദ്ധേയമായത്. പത്താംക്ലാസ് വിദ്യാർത്ഥികളായ സിദ്ധാർഥ് എസ്.കുമാർ, പി.ഗായത്രി എന്നിവരായിരുന്നു ഇതിന്റെ ശില്പികൾ. ജൈവമാലിന്യത്തിൽ നിന്ന് ഹൈഡ്രജൻ വാതകം ഉത്പാദനം നടത്തുന്ന സാങ്കേതികവിദ്യയാണ് സ്റ്റിൽ മോഡലിൽ എ ഗ്രേഡ് സമ്മാനിച്ചത്. റേബാ എം.വർഗീസ്, അമൃത വി.നായർ എന്നീ പത്താംക്ലാസ് വിദ്യാർത്ഥികളായിരുന്നു സ്റ്റിൽ മോഡലിന്റെ കുട്ടി വിദഗ്ധർ. സ്കൂൾ പ്രഥമ അദ്ധ്യാപിക എസ്.ലത, ശാസ്ത്ര അദ്ധ്യാപിക എൽ.അമ്പിളി എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു സംസ്ഥാന ശാസ്ത്രമേളയിൽ വിദ്യാർത്ഥികളുടെ എ ഗ്രേഡ് തിളക്കം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |