തിരുവനന്തപുരം: ദേശീയ പതാകയെ അവഹേളിച്ചെന്ന പരാതിയിൽ ഓൺലൈൻ ഷോപ്പിംഗ് കമ്പനിയായ ആമസോണിനെതിരെ ഫോർട്ട് പൊലീസ് കേസെടുത്തു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റും കോൺഫെഡറേഷൻ ഓഫ് ആൾ ഇന്ത്യാ ട്രേഡേഴ്സ് (സി.എ.ഐ.ടി) ദേശീയ സെക്രട്ടറിയുമായ എസ്.എസ്. മനോജ് ഇക്കഴിഞ്ഞ ജനുവരി 25ന് നൽകിയ പരാതിയിലാണ് നടപടി.
റിപ്പബ്ലിക് ദിന വിപണി ലക്ഷ്യംവച്ച് ചെരുപ്പ്, ടീഷർട്ട്, മിഠായി പായ്ക്ക്, ചുരിദാർ, സിറാമിക് കപ്പ് തുടങ്ങി വസ്തുക്കളിൽ ദേശീയ പതാക പ്രിന്റ് ചെയ്ത് വിപണനത്തിനായി ആമസോൺ പോർട്ടലിൽ പ്രദർശിപ്പിച്ചതിനെതിരെയാണ് മുഖ്യമന്ത്രി, ഡി.ജി.പി, സിറ്റി പൊലീസ് കമ്മീഷണർ എന്നിവർക്ക് എസ്.എസ്. മനോജ് പരാതി നൽകിയത്. രാജ്യത്തെ നിയമ വ്യവസ്ഥിതിയെ വെല്ലുവിളിച്ച് പ്രവർത്തിക്കുന്ന ഇത്തരം വിദേശ ഓൺലൈൻ കമ്പനികളെ ഇന്ത്യയിൽ നിരോധിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന നേതിക്കളായ കെ. ഹസൻകോയ, കമലാലയം സുകു, പാപ്പനംകോട് രാജപ്പൻ, അഞ്ചൽ എം. നസീർ, കെ.എം. നാസറുദ്ദീൻ എന്നിവർ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |