ഹരിപ്പാട്: അഖിലേന്ത്യ അവാർഡീ ടീച്ചേഴ്സ് ഫെഡറേഷന്റെ ഈ വർഷത്തെ സാഹിത്യ ശ്രേഷ്ഠ പുരസ്കാരം കവിയും ഗ്രന്ഥകാരനുമായ ഉണ്ണിക്കൃഷ്ണൻ മുതുകുളത്തിന്. മുഖ്യധാര പ്രസിദ്ധീകരണങ്ങളിൽ നിരവധി കവിതകൾ രചിച്ചിട്ടുള്ള ഉണ്ണിക്കൃഷ്ണൻ മുതുകുളം കവിത സമാഹാരങ്ങളും ബാലസാഹിത്യവും ഫോക് ലോർ പഠനവുമുൾപ്പെടെ പത്ത് കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കലാമണ്ഡലം ഹൈദരാലി എന്ന സിനിമയിൽ അഭിനയിച്ചു. റേഡിയോ പ്രക്ഷേപകനായും പങ്കെടുത്തിട്ടുണ്ട്. ചുവപ്പുരാശി, എഴുതാൻ പറ്റാത്ത ചിലത്. മധുരകഥകൾ, നമ്മുടെ കലകൾ, വാടാമലരുകൾ, കേരളീയ കലകൾ, ദീപവുമായി ഒഴുകി വന്ന പെൺകുട്ടി, അപരിചിതന്റെ ചിരി,വെപ്പാട്ടി എന്നിവയാണ് പ്രധാന കൃതികൾ. ഗവ. സ്കൂൾ ഹെഡ്മാസ്റ്ററായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |