തൃശൂർ : ഭിന്നശേഷി മേഖലയിൽ മികവാർന്ന പ്രവർത്തനം കാഴ്ചവച്ച സാമൂഹിക നീതി വകുപ്പിന്റെ ആറ് പുരസ്കാരം കരസ്ഥമാക്കി ജില്ല. സർക്കാർ പൊതുമേഖലാ സ്ഥാപനത്തിലെ മികച്ച ഭിന്നശേഷി ജീവനക്കാരിയായി എ.സി സീന ജില്ലയുടെ അഭിമാനമായി. മികച്ച പഞ്ചായത്ത് അരിമ്പൂർ (50,000 രൂപ), മികച്ച നൂതനാശയം രൂപകൽപ്പന ചെയ്ത സ്ഥാപനം നിപ്മർ (25,000 രൂപ), മികച്ച ഭിന്നശേഷി കായികതാരം വിഷ്ണു പി.വി (25,000 രൂപ), മികച്ച സർഗാത്മക കഴിവുള്ള ഭിന്നശേഷി കുട്ടി കെ.എസ് അസ്ന ഷെറിൻ (25,000 രൂപ), ഭിന്നശേഷി മേഖലയിലെ മികച്ച സ്വകാര്യ തൊഴിൽദായകർ റോസ്മിൻ മാത്യു, ഐ.എ.എൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് റീഹാബിലിറ്റേഷൻ ആൻഡ് റിസർച്ച് തൃശൂർ (20,000 രൂപ ), സർക്കാർ /പൊതുമേഖലാ സ്ഥാപനത്തിലെ മികച്ച ഭിന്നശേഷി ജീവനക്കാരി സീന എ.സി (25,000 രൂപ ) എന്നിവയ്ക്കാണ് പുരസ്കാരം. രാമവർമ്മപുരം വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ പ്രധാനദ്ധ്യാപികയാണ് സീന. വിദ്യാലയത്തിന് സ്വന്തമായൊരു കളിസ്ഥലം എന്ന സ്വപ്നം സാക്ഷാത്കരിച്ചത് സീനയുടെ മികവാർന്ന ഇടപെടലിലൂടെയായിരുന്നു. 2019 കർമ്മ ശ്രേഷ്ഠ പുരസ്കാരം നേടിയ വ്യക്തിയാണ്. ഇംഗ്ലീഷിലും ഗണിതത്തിലും പിറകിലായ നിരവധി കുട്ടികൾക്ക് വീട്ടിൽ ചെന്ന് സൗജന്യമായി പരിശീലിപ്പിച്ച് പഠനനിലവാരം മെച്ചപ്പെടുത്താൻ സീനയുടെ സേവനം വഴിയൊരുക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |