മുന്നറിയിപ്പുമായി വിവിധ വകുപ്പുകൾ
തിരുവനന്തപുരം: ഫുട്ബാൾ ലോകകപ്പ് അടുത്തിരിക്കെ ആഘോഷങ്ങൾ ജാഗ്രതയോടെ വേണമെന്ന് വിവിധ സർക്കാർ വകുപ്പുകളുടെ മുന്നറിയിപ്പ്. വൈദ്യുത ലൈനുകളും തൂണുകളും ഒഴിവാക്കി കൊടിതോരണങ്ങൾ സ്ഥാപിക്കണമെന്ന് കെ.എസ്.ഇ.ബി ഫോട്ടോ സഹിതം 'ആഘോഷവേളകൾ കണ്ണീരിൽ കുതിരാതിരിക്കാൻ ജാഗ്രത പുലർത്താം'. എന്ന ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കുന്നു.
പ്രചാരണത്തിനായി നിരോധിത വസ്തുക്കൾ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നാണ് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ അഭ്യർത്ഥന. ബോർഡുകളും ഫ്ളക്സുകളും യാത്ര മറയ്ക്കുന്ന രീതിയിൽ സ്ഥാപിക്കരുതെന്നും കൂറ്റൻ കട്ടൗട്ടുകളും വലിയ ഫ്ലക്സ് ബോർഡുകളും കൂടുതൽ ശ്രദ്ധകിട്ടാൻ റോഡരികിലും വൈദ്യുത ലൈനുകൾക്ക് സമീപവും സ്ഥാപിക്കരുതെന്നും ഇവ അതീവ ജാഗ്രതയോടെ കൈകാര്യം ചെയ്യണമെന്നും ഫയർഫോഴ്സ് അധികൃതർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |