നിലമ്പൂർ: നിലമ്പൂരിൽ നടന്ന 40-ാമത് സംസ്ഥാന സീനിയർ നെറ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ വനിതാവിഭാഗത്തിൽ തിരുവനന്തപുരവും പുരുഷവിഭാഗത്തിൽ തൃശൂരും ചാമ്പ്യൻമാരായി. വനിതാ വിഭാഗം ഫൈനലിൽ തൃശൂരിനെ 15- 8നാണ് തിരുവനന്തപുരം പരാജയപ്പെടുത്തിയത്. പുരുഷ വിഭാഗത്തിൽ തിരുവനന്തപുരത്തെ 10- 12ന് തൃശൂർ പരാജയപ്പെടുത്തി. ദേശീയ ചാമ്പ്യൻഷിപ്പിൽ കേരളത്തിൽ നിന്നും പങ്കെടുത്ത താരങ്ങളെ ചടങ്ങിൽ ആദരിച്ചു. പുരുഷ വിഭാഗം മികച്ച പ്ളേയറായി ഹരികൃഷ്ണനെയും (തൃശൂർ) മികച്ച ഡിഫൻഡറായി കെ.വി രാഹുലിനെയും (തിരുവനന്തപുരം) തിരഞ്ഞെടുത്തു. വനിതാ വിഭാഗത്തിൽ അമൃത പി. പ്രസാദാണ് (തിരുവനന്തപുരം) മികച്ച പ്ളേയർ. ബിസ്മി (തിരുവനന്തപുരം) മികച്ച ഡിഫൻഡറായും തിരഞ്ഞെടുക്കപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |