അമ്പലപ്പുഴ: 2023 ഓടെ റവന്യൂ വകുപ്പിൽ സമ്പൂർണ ഡിജിറ്റലൈസേഷൻ നടപ്പാക്കുമെന്ന് മന്ത്രി കെ .രാജൻ പറഞ്ഞു. പുന്നപ്ര വില്ലേജ് ഓഫീസിന്റെ കെട്ടിട നിർമ്മാണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഭൂമി സംബന്ധമായ എല്ലാ പ്രശ്നങ്ങളും മനസിലാക്കി പരിഹാരം കാണുന്നതിനായി സംസ്ഥാനത്ത് ആദ്യമായി "എന്റെ ഭൂമി " പോർട്ടൽ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. നഗരസഭ വാടയ്ക്കൽ ഡിവിഷനിലെ 37 കുടുംബങ്ങൾക്ക് പട്ടയവും വിതരണം ചെയ്തു. എച്ച്. സലാം എം.എൽ.എ അദ്ധ്യക്ഷനായി. നഗരസഭ ചെയർപേഴ്സൺ സൗമ്യരാജ്, വൈസ് ചെയർമാൻ പി.എസ്.എം ഹുസൈൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീബ രാകേഷ്, പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ജി.സൈറസ് തുടങ്ങിയവർ സംസാരിച്ചു. കളക്ടർ വി.ആർ.കൃഷ്ണതേജ സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |