പരവൂർ: ഫുട്ബോൾ ലോകകപ്പ് ആവേശത്തെ വരവേറ്റ് പരവൂരിലെ ഫുട്ബോൾ പ്രേമികൾ. തെക്കുംഭാഗത്തെ ഫുട്ബോൾ ഫാൻസിന്റ നേതൃത്വത്തിൽ വൈകിട്ട് നഗരത്തിൽ വിളംബര ജാഥ നടത്തി.ടൂവീലറുകളുമായി നൂറോളം പേരാണ് പ്രകടനത്തിൽ പങ്കെടുത്തത്. തെക്കുംഭാഗം സ്റ്റേഡിയംത്തിന് സമീപത്ത് നിന്നും തുടങ്ങിയ ജാഥ കുറുമണ്ടൽ പൊഴിക്കര എന്നിവിടങ്ങളിൽ പര്യടനം നടത്തിയ ശേഷം ടൗണിൽ സമാപിച്ചു. വിവിധ രാജ്യങ്ങളുടെ കൊടികളും ടീഷർട്ടുകളുമണിഞ്ഞ് വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് ഫുട്ബോൾ പ്രേമികൾ അണിനിരന്നത്. ആദ്യ മത്സരം കാണാൻ പാറപ്പുറം സ്റ്റേഡിയത്തിൽ ബിഗ് സ്ക്രീൻ പ്രദർശനവും ഒരുക്കി. ലോകകപ്പിനെ വരവേറ്റുകൊണ്ട് തെക്കുംഭാഗം എഫ്.സിയുടെ നേതൃത്വത്തിൽ സെവൻസ് ഫുട്ബോൾ മത്സരങ്ങളും നടന്നു.പൊഴിക്കര, ചില്ലയ്ക്കലിൽ, നെടുങ്ങോലം, പൂതക്കുളം എന്നിവിടങ്ങളിലും വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |