ആലപ്പുഴ : കായിക പ്രതിഭകൾക്ക് ഇത്തവണ മെഡൽ നൽകാത്ത സംഘാടകരുടെ തീരുമാനത്തിൽ വ്യാപക പ്രതിഷേധം . മത്സരത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം ലഭിക്കുന്ന പ്രതിഭകൾക്ക് യഥാക്രമം സ്വർണ്ണം, വെള്ളി, വെങ്കലം മെഡലും. സർട്ടിഫിക്കറ്റും നൽകുന്നതാണ് മുൻ വർഷങ്ങളിലെ പതിവ്. ഇത്തവണ സർട്ടിഫിക്കറ്റിൽ മാത്രമായി ചുരുക്കിയതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. സാമ്പത്തിക പ്രതിസന്ധിയുടെ പേരിലാണ് മെഡൽ ഒഴിവാക്കിയതെന്നാണ് സംഘാടകരുടെ വിശദീകരണം. സമീപ ജില്ലകളിൽ നടന്ന റവന്യൂ ജില്ലാ കായികമേളയിൽ വിജയികളായവർക്ക് മെഡൽ നൽകിയിരുന്നു.