അമ്പലപ്പുഴ : മത്സ്യത്തൊഴിലാളി കുടുംബത്തിൽ നിന്ന് എം.ബി .ബി.എസിന് മെരിറ്റിൽ അഡ്മിഷൻ ലഭിച്ച തോട്ടപ്പള്ളി പുതുവൽ വീട്ടിൽ ഓമനക്കുട്ടൻ -കൈരളി ദമ്പതികളുടെ മകൾ ആദിത്യ ലക്ഷ്മിയെ വ്യാസമഹാസഭയുടെ നേതൃത്വത്തിൽ വീട്ടിലെത്തി അനുമോദിച്ചു. 10001 രൂപ ക്യാഷ് അവാർഡും നൽകി .വ്യാസമഹാസഭ സംസ്ഥാന പ്രസിഡന്റ് കെ.ഡി.രാമകൃഷ്ണൻ ഫലകവും ,സംസ്ഥാന സമിതി അംഗം കൃഷ്ണൻ ശരവണൻ ക്യാഷ് അവാർഡും കൈമാറി . സംസ്ഥാന ജനറൽ സെക്രട്ടറി സജീവൻ ശാന്തി സ്വാഗതം പറഞ്ഞു .നേതാക്കളായ വി.സി.റാം മോഹൻ ,വിജയൻ നളന്ദ ,ബി.പുഷ്പരാജൻ ,ജയരാജ് കട്ടറ തുടങ്ങിയവർ പങ്കെടുത്തു .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |