കല്ലമ്പലം: കേന്ദ്രസർക്കാർ നിരോധിച്ച പോപ്പുലർ ഫ്രണ്ടിന്റെ പതാക എടുത്തുമാറ്റുകയും പോപ്പുലർ ഫ്രണ്ട് അനുകൂല മുദ്രാവാക്യം വിളിക്കുകയും ചെയ്ത സംഭവത്തിൽ ഒളിവിലായിരുന്ന രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കൂടി കല്ലമ്പലം പൊലീസിന്റെ പിടിയിലായി. കേസിൽ രണ്ട് ഘട്ടങ്ങളിലായി നേരത്തെ അഞ്ചുപേർ പിടിയിലായിട്ടുണ്ട്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ പുതുശ്ശേരിമുക്ക് പനവിള വീട്ടിൽ നാസി, പുതുശ്ശേരിമുക്ക് പാവല്ല സ്വദേശി ആസിഫ് എന്നിവരെയാണ് പിടികൂടിയത്. ഇക്കഴിഞ്ഞ സെപ്തംബർ 28ന് പുതുശ്ശേരിമുക്കിലായിരുന്നു സംഭവം. അവിടെ കെട്ടിയിരുന്ന പോപ്പുലർ ഫ്രണ്ടിന്റെ പതാക അഴിച്ച് മാറ്റുകയും പോപ്പുലർ ഫ്രണ്ട് അനുകൂല മുദ്രാവാക്യം വിളിക്കുകയുമായിരുന്നു. സംഭവത്തിൽ ആകെ 9 പേരാണ് ഉണ്ടായിരുന്നത്. വർക്കല ഡി.വൈ.എസ്.പി പി.നിയാസ്, എസ്.ഐ ഗോപകുമാർ തുടങ്ങിവയർ അറസ്റ്റിന് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |