കൊട്ടാരക്കര: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ കൊട്ടാരക്കര നിയോജക മണ്ഡലം 38ാം വാർഷിക സമ്മേളനത്തിന്റെ സമാപന സമ്മേളനം കലയപുരം നേഹാ ഓഡിറ്റോറിയത്തിൽ കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു. രാവിലെ നടന്ന പൊതുസമ്മളനം കെ.പി.സി.സി സെക്രട്ടറി നടുക്കുന്നിൽ വിജയൻ ഉദ്ഘാടനം ചെയ്തു. പ്രതിനിധി സമ്മേളനം അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എ.എ. റഷീദ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി വാര്യത്ത് മോഹൻകുമാർ മുഖ്യ പ്രഭാഷണം നടത്തി. എൻ.മദനമോഹൻ അദ്ധ്യക്ഷനായി. കെ.ജി. അലക്സ്, കെ.മധുലാൽ, എം.അബ്ദുൾ ഖാദർ, ആർ.മധു, കെ. ഉഷേന്ദ്രൻ, ആർ.ഗണേഷ്, ആർ.രശ്മി, പി.കമലാഭായിയമ്മ, ബി.പ്രദീപ്കുമാർ, ബി. സുരേന്ദ്രൻനായർ, എസ്.എ.കരിം, സി.നിർമ്മല, ജോൺസൺ ഡാനിയേൽ, സൈമൺ കെ.എബ്രഹാം എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി എൻ.മദനമോഹൻ( പ്രസിഡന്റ്), എസ്.എ.കരിം( സെക്രട്ടറി), എസ്.യോഗീദാസ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |