മുഹമ്മ : വേമ്പനാട്ടുകായലിന്റെ പടിഞ്ഞാറൻ തീരപ്രദേശങ്ങളിൽ പോളപ്പായൽ അടിയാൻ തുടങ്ങിയതോടെ മത്സ്യത്തൊഴിലാളികളുടെ തൊഴിലും പ്രയാസമേറിയതായി.
തണ്ണീർമുക്കം , മുഹമ്മ ,മണ്ണഞ്ചേരി, ആര്യാട് തുടങ്ങിയ പഞ്ചായത്തുകളുടെ തീരപ്രദേശങ്ങളിലാണ്പായൽ ദുരിതമായിരിക്കുന്നത്.കുട്ടനാടൻ പ്രദേശങ്ങളിൽ രണ്ടാം കൃഷിയുടെ ഒരുക്കങ്ങൾ നടത്തുമ്പോൾ തള്ളിവിടുന്ന പായലാണ് തീരപ്രദേശത്തിന് ശാപമാകുന്നത്. എല്ലാ വർഷവും വൃശ്ചിക കാറ്റിൽ പോളപ്പായൽ തീരത്ത് അടിയുന്നു . ഇതു മൂലം മത്സ്യബന്ധനത്തിനും കായൽ യാത്രയ്ക്കു ഏറെയാണ് പ്രയാസങ്ങൾ ഉണ്ടാക്കുന്നത്.കായലിലേയ്ക്ക് തള്ളാതെ പോള പായലിന്റെ ഉറവിടത്തിൽ തന്നെ വാരി വളവാക്കി മാറ്റണമെന്ന ആവശ്യവുമായി മത്സ്യത്തൊഴിലാളി സംഘടനകൾ നിരന്തര സമരത്തിലുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |