കൊച്ചി: ലോക ഭിന്നശേഷി ദിനത്തിൽ മഹാരാജാസ് കോളേജ് ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷൻ എറണാകുളം ജനറൽ ആശുപത്രിയിൽ അവതരിപ്പിച്ച മഹാരാജകീയ സംഗീത സാന്ത്വനം ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ.ആശ ജോൺ ഉദ്ഘാടനം ചെയ്തു. പൂർവ വിദ്യാർത്ഥികളായ വില്യംസ്, എലിസബത്ത് കുര്യൻ, മുഹമ്മദ് അഷ്‌റഫ്, ആനി തോമസ്, പാർവതി, പ്രഹ്‌ളാദൻ, പ്രകാശൻ, ഡോ.ജെയിംസ്, ഗോഡ്‌വിൻ, ഫ്രാൻസിസ് എന്നിവർ ഗാനങ്ങൾ ആലപിച്ചു. അസോസിയേഷൻ പ്രസിഡന്റ് സി.ഐ.സി.സി ജയചന്ദ്രൻ, ജനറൽ സെക്രട്ടറി ആന്റണി ജോസഫ് , ആശുപത്രി വികസന സമിതി അംഗം രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.