കൊല്ലം: ഭരണഘടനാ ശിൽപ്പി ഡോ.ബി.ആർ.അംബേദ്ക്കറുടെ 66-ാം പരിനിർവാണ ദിനാചരണം ഐ.ഡി.എസ്.എസ് സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ ഇന്ന് കൊട്ടാരക്കര കെ.എസ്.ആർ.ടി.സി ജംഗ്ഷനിൽ നടക്കും. രാവിലെ 11ന് ചേരുന്ന ദിനാചരണ ചടങ്ങ് നഗരസഭ ചെയർമാൻ എ.ഷാജു
ഉദ്ഘാടനം ചെയ്യും. ഐ.ഡി.എസ്.എസ് സംസ്ഥാന സമിതി പ്രസിഡന്റ് വല്ലം ഗണേശൻ അദ്ധ്യക്ഷനാകും. നഗരസഭ കൗൺസിലർമാരായ എസ്.ആർ.രമേശ്, വി.ഫിലിപ്പ്. അഡ്വ. ഉണ്ണികൃഷ്ണമേനോൻ, സി.ഐ.ടി.യു കൊട്ടാരക്കര ഏരിയാ സെക്രട്ടറി സി.മുകേഷ്,ഷജീല സുബൈദ, കാട്ടാംമ്പള്ളി നിഷ്കളൻ, കെ.കെ. ബാബു പുനലൂർ, മാലൂർ മുരളി, എം.പി.വിശ്വനാഥൻ, വിന്ധ്യ വിജയകുമാർ, സുധ ഇടമൺ, ഷൈൻ പുലമൺ, വേണു വല്ലം. ഉണ്ണി പുത്തൂർ ദ്രാവിഡൻ ശ്രീധരൻ, എ.അനു കൊട്ടാരക്കര തുടങ്ങിയവർ സംസാരിക്കും. സംസ്ഥാന സെക്രട്ടറി ജയൻ കോട്ടാത്തല സ്വാഗതവും പി.ടി.സുനിൽകുമാർ നന്ദിയും പറയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |