തിരുവനന്തപുരം: കുമാരനാശാൻ ദേശീയ സാംസ്കാരിക ഇൻസ്റ്റിറ്റ്യൂട്ട്, മാർ ഇവാനിയോസ് കോളേജ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 'ആശാൻ @150' എന്ന വിഷയത്തിൽ മാർ ഇവാനിയോസ് കോളേജിൽ ഇന്നും നാളെയുമായി ദ്വിദിന അന്തർദ്ദേശീയ സെമിനാർ നടക്കും. ഇന്ന് രാവിലെ 10ന് ചീഫ് സെക്രട്ടറി വി.പി.ജോയ് ഉദ്ഘാടനം ചെയ്യും. കുമാരനാശാൻ ദേശീയ സാംസ്കാരിക ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ പ്രൊഫ. വി.മധുസൂദനൻ നായർ അദ്ധ്യക്ഷത വഹിക്കും.കോളേജ് പ്രിൻസിപ്പൽ ഡോ. ജിജിമോൻ കെ.തോമസ് ആമുഖ പ്രഭാഷണം നടത്തും. കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ.ഷേർളി സ്റ്റുവർട്ട് സ്വാഗതവും ബർസാർ ഫാദർ സോജി മാത്യു സ്വാഗതവും കുമാരനാശാൻ ദേശീയ സാംസ്കാരിക ഇൻസ്റ്റിറ്റ്യൂട്ട് സെക്രട്ടറി വി.ജയപ്രകാശ് നന്ദിയും പറയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |