തളിക്കുളം: എസ്.സി, എസ്.ടി ഫെഡറേഷന്റെ നേതൃത്വത്തിൽ തളിക്കുളത്ത് സംഘടിപ്പിച്ച ഡോ.അംബേദ്കർ പരിനിർവാൺ ദിനം അജിത നാരായണൻ ഉദ്ഘാടനം ചെയ്തു. സിന്ധു സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. എ.കെ ജീവനാഥൻ, കേശവൻ തിരുവാടത്ത്, ഗോപിക വി.ജി, പി.ആർ വാസു, കെ.സി അർജ്ജുനൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. നാട്ടിക സെന്ററിൽ സിന്ധു പ്രസാദ് ഉദ്ഘാടനം ചെയ്തു. കെ.എ രാമനാഥൻ അദ്ധ്യക്ഷത വഹിച്ചു. പി.സി മണികണ്ഠൻ, പി.വി മനോജ്കുമാർ, കെ.വി രവീന്ദ്രനാഥൻ എന്നിവർ സംസാരിച്ചു.
തൃപ്രയാർ: ഭരണഘടനാ ശിൽപ്പി ബാബാസാഹേബ് അംബേദ്കർ അറുപത്തിയേഴാമത് പരിനിർവാൺ ദിനത്തിൽ ശ്രദ്ധാഞ്ജലിയർപ്പിച്ച് തൃപ്രയാർ അംബേദ്കർ പ്രോഗ്രസീവ് കൾച്ചർ സെന്റർ. കൾച്ചർ ഫോറം ചെയർമാൻ ലാൽ കച്ചില്ലം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അശോകൻ കാള കൊടുവത്ത്, ബിജോയ് പി.എസ്, ബിജേഷ് ആനന്ദൻ എന്നിവർ സംസാരിച്ചു.
വലപ്പാട് : മണ്ഡലം കോൺഗ്രസ് കമ്മിറ്റി അംബേദ്കർ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. സി.വി വികാസ് മുഖ്യപ്രഭാഷണം നടത്തി. സുവിന്ത് കുന്തറ അദ്ധ്യക്ഷത വഹിച്ചു. ജോസ് താടിക്കാരൻ, സുമേഷ് പാനാട്ടിൽ, സി.ആർ രാഗേഷ്, എം.എം ഇക്ബാൽ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |