മാവേലിക്കര : കഥകളി ആസ്വാദക സംഘത്തിന്റെ 38ാമത് സ്ഥാപക ദിനാഘോഷം കെ.ഗംഗാധരപ്പണിക്കർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജെ.ഗോപകുമാർ അദ്ധ്യക്ഷനായി. സെക്രട്ടറി പ്രൊഫ.ജി.നീലകണ്ഠൻ നമ്പൂതിരി, കെ.ഗോപിനാഥ് എന്നിവർ സംസാരിച്ചു. കീചകവധം കഥയുടെ സാഹിത്യ ഭാഷ്യവും അരങ്ങ് ഭാഷ്യവും എന്ന വിഷയത്തിൽ ഡോ.ഏവൂർ ശ്രീനാരായണൻ ക്ലാസെടുത്തു. കഥകളി ആചാര്യൻ കലാമണ്ഡലം വാസു പിഷാരടിയുടെ വിയോഗത്തിൽ യോഗം അനുശോചിച്ചു. സെക്രട്ടറി പ്രൊഫ.ആർ.ആർ.സി.വർമ്മ സ്വാഗതവും ട്രഷറർ ആർ.ജയകുമാർ നന്ദിയും പറഞ്ഞു. തുടർന്ന് കീചകവധം കഥകളി അരങ്ങേറി. കലാമണ്ഡലം കൃഷ്ണപ്രസാദ് കീചകനായും സദനം വിജയൻ സൈരന്ധ്രിയായും വേഷമിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |