SignIn
Kerala Kaumudi Online
Friday, 20 September 2024 1.42 AM IST

ചേച്ചിയുടെ വഴിയെ റിയയും

Increase Font Size Decrease Font Size Print Page
k

കാഞ്ഞിരപ്പള്ളി . സംസ്ഥാന സ്കൂൾ കലോത്സവങ്ങളിലെ നിറസാന്നിദ്ധ്യമായിരുന്ന ചേച്ചിയുടെ വഴി പിന്തുടർന്ന് വിജയം കൊയ്യുകയാണ് അനിയത്തിയും. ഹയർ സെക്കൻഡറി വയലിൻ വെസ്റ്റേണിൽ റിയ ആനി റൂബർട്ട് ഒന്നാം സ്ഥാനം നേടിയപ്പോൾ അത് ചേച്ചി റെയയുടെ പ്രകടനത്തെ ഓർമിപ്പിക്കും വിധമായി. കോട്ടയം ബേക്കർ മെമ്മോറിയൽ ഗേൾസ് എച്ച് എസ് എസിലെ പ്ലസ് ടു വിദ്യാർത്ഥിനിയായ റിയ എട്ട്, ഒമ്പത് ക്ലാസുകളിൽ സംസ്ഥാനത്ത് എ ഗ്രേഡ് നേടിയിരുന്നു. കൊവിഡിന് മുൻപ് നാല് വർഷം ബ്ലെസൺ സി ജോണിന്റെ കീഴിൽ വയലിൻ അഭ്യസിച്ചു.

ഇപ്പോൾ മെഡിക്കൽ വിദ്യാർത്ഥിനിയായ സഹോദരി റെയ 9,10,11,12 ക്ലാസുകളിൽ സംസ്ഥാന കലോത്സവത്തിൽ വയലിൻ വെസ്റ്റേണിൽ എ ഗ്രേഡ് കരസ്ഥമാക്കിയിരുന്നു. നെടുങ്ങാടപ്പള്ളി കിഴക്കേയിൽ റൂബർട്ട് കെ വിക്ടറുടെയും എഴുമറ്റൂർ സി.എം.എസ് എൽ.പിഎസിലെ പ്രഥമദ്ധ്യാപികയായ പ്രിയ സൂസന്റെയും മകളാണ്. സഹോദരൻ : രൂപ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.