ശ്രീകൃഷ്ണപുരം: മംഗലാംകുന്നിൽ നിർമ്മാണം പൂർത്തികരിച്ച കെ.പി.എസ്.ടി.എ ഭവൻ പത്തിന് രാവിലെ പത്തിന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും. ഉപജില്ലാ പ്രസിഡന്റ് എം.സജിത്ത്കുമാർ അദ്ധ്യക്ഷനാകും. ഓഫീസ് ഉദ്ഘാടനം വി.കെ.ശ്രീകണ്ഠൻ എം പി നിർവഹിക്കും. സമ്മേളനം ഡി.സി.സി പ്രസിഡന്റ് എ.തങ്കപ്പൻ ഉദ്ഘാടനം ചെയ്യും. സർവീസ് കൺസൾട്ടൻസി ഓഫീസ് സംസ്ഥാന പ്രസിഡന്റ് സി.പ്രദീപ് ഉദ്ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി പി.കെ.അരവിന്ദൻ താക്കോൽ കൈമാറും. പി.ഹരിഗോവിന്ദൻ മുൻകാല സാരഥികളെ ആദരിയ്ക്കും.
വിവിധ മേഖലകളിൽ കഴിവു തെളിയിച്ച അദ്ധ്യാപക പ്രതിഭകളെ മുൻ സംസ്ഥാന പ്രസിഡന്റ് എം.സലാഹുദ്ദീൻ ആദരിക്കും. ക്വിസ് മത്സര വിജയി ഷിബിലയെ അനുമോദിക്കും. 11.30ന് വിദ്യാഭ്യാസ സമ്മേളനം ഉദ്ഘാടനം മുൻ സംസ്ഥാന പ്രസിഡന്റ് വി.കെ.അജിത്കുമാർ നിർവഹിക്കുമെന്നും ഭാരവാഹികളായ ചെയർമാൻ വി.ഉണ്ണികൃഷ്ണൻ, കൺവീനർ പി.വി.ശശിധരൻ, പി.ജി.ദേവരാജ്, കെ.സി.മുരളീധരൻ, ടി.വിനീത, പി.എം.ശ്രീകാന്ത് എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |