ആലുവ: ലീഡർ കെ. കരുണാകരൻ പുരസ്കാരം സാമൂഹ്യ പ്രവർത്തകനും കേരള ആക്ഷൻ ഫോഴ്സ് കോ ഓർഡിനേറ്ററുമായ ജോബി തോമസിന് നൽകും. സമൂഹ്യവിപത്തായ ലഹരി മരുന്നിനെതിരായ പ്രചാരണത്തിനും നിർദ്ധനർക്കുള്ള ഭവന നിർമ്മാണത്തിനും നേതൃത്വം നൽകിയതിനും രക്തദാന - മരണാനന്തര അവയവദാന പ്രചാരണത്തിനും നൽകിയ സംഭാവന പരിഗണിച്ചാണ് പുരസ്കാരം നൽകുന്നതെന്ന് ലീഡർ കെ. കരുണാകരൻ അനുസ്മരണ സമിതി ഭാരവാഹികളായ ആനന്ദ് ജോർജ്, മുഹമ്മദ് സഹീർ, അഡ്വ. ടി.എസ്. സാനു, ആഷിക്ക് എടത്തല എന്നിവർ അറിയിച്ചു. ഐ.എൻ.ടി.യു.സി ആലുവ റീജണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 23ന് ആലുവയിൽ നടക്കുന്ന ലീഡർ കെ. കരുണാകരൻ അനുസ്മരണ സമ്മേളനത്തിൽ പുരസ്കാരം സമർപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |