തിരുവനന്തപുരം: ന്യൂനപക്ഷ വിഭാഗങ്ങളുടെ ഒറ്റപ്പെട്ട ശബ്ദം കേൾക്കാനും അവരെ മുഖ്യധാരയിലേക്ക് ഉയർത്താനും ജനാധിപത്യ സംവിധാനങ്ങൾക്ക് സാധിക്കണമെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. ന്യൂനപക്ഷ അവകാശ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ ന്യൂനപക്ഷ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ക്ഷേമം ഉറപ്പാക്കുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി വ്യക്തമാക്കി.
ന്യൂനപക്ഷ ക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരി ജോസഫ് അദ്ധ്യക്ഷയായി. കേരള യൂണിവേഴ്സിറ്റി രാഷ്ട്രമീമാംസ വിഭാഗം പ്രൊഫസർ ഡോ. അരുൺ കുമാർ മുഖ്യപ്രഭാഷണം നടത്തി. ന്യൂനപക്ഷ കമ്മിഷൻ അംഗം അഡ്വ. മുഹമ്മദ് ഫൈസൽ, നെയ്യാറ്റിൻകര രൂപത മെത്രാൻ ഡോ. വിൻസെന്റ് സാമുവൽ, പാളയം ഇമാം ഡോ.വി.പി. സുഹൈബ് മൗലവി, ലൂർദ് ഫെറോന പള്ളി (ചങ്ങനാശേരി അതിരൂപത) ഫാ.മോർളി കൈതപ്പറമ്പിൽ, സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടർ എ.എം.ജാഫർ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |