മുഹമ്മ : ഇന്ത്യയുടെ മഹത്തായ ബഹുസ്വരത തകർക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നതെന്ന് മുൻ മന്ത്രിയും സി.പി. എംനേതാവുമായ എം.എം.മണി പറഞ്ഞു. സുശീലാഗോപാലൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹിന്ദു രാഷ്ട്രം കെട്ടിപ്പടുക്കുകയാണ് ഇവരുടെ ലക്ഷ്യം . വികസന,ക്ഷേമ പ്രവർത്തനങ്ങൾ നടത്തി മുന്നേറുന്ന പിണറായി വിജയൻ സർക്കാരിനെ ഗവർണറെ ഉപയോഗിച്ച് തകർക്കാമെന്ന് കേന്ദ്ര സർക്കാർ വ്യാമോഹിക്കുകയാന്നെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ സി.കെ.സുരേന്ദ്രൻ അദ്ധ്യക്ഷനായി. ജി.വേണുഗോപാൽ , അഡ്വ.കെ.ആർ.ഭഗീരഥൻ, കെ.ഡി.മഹീന്ദ്രൻ , എസ്.രാധാകൃഷ്ണൻ ,കെ.ജി.രാജേശ്വരി , പി.രഘുനാഥ് , ജെ.ജയലാൽ , സ്വപ്നാ ഷാബു, ടി.ഷാജി, ഡി .ഷാജി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |