ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം കലണ്ടർ പ്രകാശനം ചെയ്തു. ഉച്ചപൂജയ്ക്കു ശേഷം നട തുറന്നപ്പോഴായിരുന്നു പ്രകാശനം. ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ സോപാനപ്പടിയിൽ ഗുരുവായൂരപ്പന് ആദ്യം കലണ്ടർ സമർപ്പിച്ചു. തുടർന്ന് കൊടിമര ചുവട്ടിൽ നടന്ന ചടങ്ങിൽ ശബരിമല തീർത്ഥാടക സംഘത്തിലെ ദേവിക, ശ്രീനന്ദ എന്നീ സ്കൂൾ വിദ്യാർത്ഥികൾക്ക് നൽകിയായിരുന്നു കലണ്ടറിന്റെ പ്രകാശനം. ഇരുവരും കെട്ടുനിറച്ച് ശബരിമലയിലേക്കുള്ള യാത്രാമദ്ധ്യേ ഗുരുവായൂരിലെത്തിയതാണ്. ചടങ്ങിൽ ദേവസ്വം തഹസിൽദാർ കൃഷ്ണകുമാർ, ഗുരുവായൂർ എ.സി.പി: കെ.ജി. സുരേഷ്, അസി.മാനേജർ (പബ്ലിക്കേഷൻ) കെ.ജി. സുരേഷ് കുമാർ, പി.ആർ.ഒ: വിമൽ ജി. നാഥ്, അസി. മാനേജർ (ക്ഷേത്രം) പ്രവീൺ കുമാർ തുടങ്ങിയവർ സന്നിഹിതരായി. ജി.എസ്.ടി ഉൾപ്പെടെ 60 രൂപയാണ് കലണ്ടറിന്റെ വില. കിഴക്കേ നടയിലുള്ള ദേവസ്വം ബുക്ക്സ്റ്റാളിൽ നിന്ന് കലണ്ടർ ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |