SignIn
Kerala Kaumudi Online
Thursday, 19 September 2024 4.20 AM IST

ഹോക്കി വേൾഡ് കപ്പ് ട്രോഫി പര്യടനം ഇന്ന്

Increase Font Size Decrease Font Size Print Page

തിരുവനന്തപുരം: ജനുവരി 13 മുതൽ 29 വരെ ഒഡിഷയിൽ നടക്കുന്ന ഹോക്കി വേൾഡ് കപ്പിന്റെ ട്രോഫി പര്യടനം ഇന്ന് തലസ്ഥാനത്ത്. രാവിലെ 7ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന ട്രോഫി കേരള ഹോക്കി ഭാരവാഹികളും കായികതാരങ്ങളും ചേർന്ന് സ്വീകരിക്കും. തുടർന്ന് എൽ.എൻ.സി.പി.ഇ (10.30), എസ്.എൻ കോളേജ് ചെമ്പഴന്തി (11)​, യൂണിവേഴ്സിറ്റി കോളേജ് (11.45)​ വിമെൻസ് കോളേജ് (12.30) എന്നിവിടങ്ങളിൽ സ്വീകരണം നൽകും. വൈകിട്ട് 4ന് സ്‌പീക്കർ എ.എൻ. ഷംസീർ ലോകകപ്പ് ട്രോഫിയുടെ പ്രകാശനവും സ്വീകരണ ഉദ്ഘാടനവും ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നിർവഹിക്കും. മന്ത്രി വി. അബ്ദുറഹ്മാൻ അദ്ധ്യക്ഷനാകും. മന്ത്രിമാരായ വി. ശിവൻകുട്ടി, ആന്റണി രാജു, മേയർ ആര്യാ രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.