തിരുവനന്തപുരം: തേങ്ങ, നെല്ല് എന്നിവ താങ്ങുവില നൽകി സംഭരിക്കുക, ക്ഷീര കർഷകർക്ക് റേഷൻ മാതൃകയിൽ കാലിത്തീറ്റ നൽകുക, ആക്രമണങ്ങൾക്ക് ഇരയാകുന്ന കർഷകർക്കും വിളകൾക്കും സൗജന്യ ഇൻഷ്വറൻസ് നൽകുക, പാട്ടഭൂമിയിൽ കൃഷി ചെയ്യുന്ന കർഷകരിൽ നിന്ന് സപ്ലൈകോ നേരിട്ട് നെല്ല് സംഭരിക്കുക മുതലായ ആവശ്യങ്ങൾ ഉന്നയിച്ച് കിസാൻ ജനത നടത്തിയ സെക്രട്ടേറിയറ്റ് ധർണ എൽ.ജെ.ഡി സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാർ ഉദ്ഘാടനം ചെയ്തു. കിസാൻ ജനത സംസ്ഥാന പ്രസിഡന്റ് വി. മാധവൻപിള്ള അദ്ധ്യക്ഷനായി. കെ.പി.മോഹനൻ എം.എൽ.എ, സ്വാഗത സംഘം ചെയർമാൻ എൽ.ആർ.സുദർശനകുമാർ, ഡോ.വർഗീസ് ജോർജ്, വി.കുഞ്ഞാലി, സലീം മടവൂർ, സണ്ണി തോമസ്, എൻ.എം.നായർ, വി.സുരേന്ദ്രൻ പിള്ള തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |