തിരുവനന്തപുരം: ദൃശ്യവേദിയുടെ നേതൃത്വത്തിൽ നടക്കുന്ന 33-ാമത് കേരള നാട്യോത്സവത്തിന്റെ ഉദ്ഘാടനം 27ന് വൈകിട്ട് 4ന് കോട്ടയ്ക്കകം കാർത്തിക തിരുന്നാൾ തിയേറ്ററിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ നിർവ്വഹിക്കുമെന്ന് ദൃശ്യവേദിയുടെ സെക്രട്ടറി എസ്. ശ്രീനിവാസൻ പ്രസ് ക്ലബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ചടങ്ങിൽ കലാമണ്ഡലം ഗോപിക്ക് മന്ത്രി കെ.എൻ.ബാലഗോപാൽ 'കനകജൂബിലി പുരസ്കാരം' നൽകും.
നാട്യോത്സവത്തിന്റെ ഭാഗമായി 27 മുതൽ ജനുവരി 1 വരെ തുടർച്ചയായും ഫെബ്രുവരി 4നുമായി ഏഴുദിവസം കൊണ്ട് ഉണ്ണായിവാര്യരുടെ നളചരിതം ആട്ടക്കഥ സമ്പൂർണമായി കാർത്തിക തിരുന്നാൾ തിയേറ്ററിൽ അവതരിപ്പിക്കും. വാർത്താ സമ്മേളനത്തിൽ പ്രൊഫ.സി.ജി. രാജഗോപാൽ, ഡോ.പി. വേണുഗോപാലൻ, കെ.പ്രഭാകരൻ നായർ, വി.മധുകുമാർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |