പാലക്കാട്: മാസങ്ങളായി ജില്ലാ ആശുപത്രിയിൽ സി.ടി സ്കാൻ മെഷീൻ പ്രവർത്തിക്കാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു.
യൂത്ത് കോൺഗ്രസ് സംസ്ഥാന നിർവഹകസമിതി അംഗം എം.പ്രശോഭിന്റെ നേതൃത്വത്തിലായിരുന്നു ഉപരോധം. മൂന്ന് ആഴ്ചയ്ക്കകം സി.ടി സ്കാൻ മെഷീൻ പ്രവർത്തന
സജ്ജമാക്കുമെന്ന് ജില്ലാ ആശുപത്രി സൂപ്രണ്ട് ഉറപ്പ് നൽകിയതിൻ പ്രകാരം ഉപരോധം അവസാനിപ്പിച്ചു.കെ.എസ്.യു ജില്ലാ പ്രസിഡന്റ് കെ.എസ്.ജയഘോഷ്, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിമാരായ പി.എസ്.വിപിൻ, സി.നിഖിൽ, രജീഷ്, നൗഫൽ ഹന്ന, ജില്ലാ കോഡിനേറ്റർ സതീഷ് തിരുവാലത്തൂർ, അജാസ് കുഴൽമന്ദം, മണ്ഡലം പ്രസിഡന്റുമാരായ നവാസ് കെ, ലക്ഷ്മണൻ, ഇന്ദ്രപ്രസാദ്, അരുൺ അല്ലു, ബിനു, നിയോജകമണ്ഡലം ഭാരവാഹികളായ കാജ ഹുസൈൻ, ഇക്ബാൽ മുഹമ്മദ്, വിൻസൺ എക്സ്, അബീസ് തുടങ്ങിയവർ ഉപരോധത്തിന് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |