വടകര: തിരുവള്ളൂർ ശാന്തിനികേതൻ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റിന്റെ സപ്തദിന ക്യാമ്പിന് തോടന്നൂർ എം.എൽ.പി സ്കൂളിൽ തുടക്കമായി. ജനുവരി ഒന്നിന് സമാപിക്കും. തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സബിത മണക്കുനി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എഫ്.എം മുനീർ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ പ്രസിത കൂടത്തിൽ പതാക ഉയർത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ടി.രാഘവൻ, സ്വാഗതസംഘം കൺവീനർ ആർ.മജീദ്, സ്കൂൾ മാനേജർ ചുണ്ടയിൽ മൊയ്തു ഹാജി, പി.ടി.എ പ്രസിഡന്റ് ആർ.എം.ശശി, പ്രധാനാദ്ധ്യാപിക പി.പ്രസന്ന, എം.എൽ.പിസ്കൂൾ മാനേജർ കെ.കെ.അബ്ദുറഹിമാൻ ഹാജി, പി.ടി.എ പ്രസിഡന്റ് എം.ഷംസീർ, സെയ്ദ് കുറുന്തോടി, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പി.ടെസ്ല തുടങ്ങിയവർ പ്രസംഗിച്ചു. വോളന്റിയർ ലീഡർ അഫ്ലഹ് മുഹമ്മദ് നന്ദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |