SignIn
Kerala Kaumudi Online
Thursday, 19 September 2024 4.34 AM IST

അഴക് പദ്ധതിക്ക് ഊർജം പകരാൻ ജാനു ടീം ഒരുക്കിയ വീഡിയോയും

Increase Font Size Decrease Font Size Print Page
cor
കോഴിക്കോട് കോർപ്പറേഷൻ

കോഴിക്കോട് : കോഴിക്കോട് കോർപ്പറേഷന്റെ 'അഴക്' ഉറവിട മാലിന്യ സംസ്‌കരണ പദ്ധതിയുടെ പ്രചാരണ വീഡിയോ പുറത്തിറക്കി. മേയർ ഡോ.ബീന ഫിലിപ്പ് വീഡിയോ പ്രകാശനം ചെയ്തു. സാമൂഹിക മാദ്ധ്യമങ്ങളിൽ ഉൾപ്പെടെ പ്രചാരം നേടിയ ജാനു തമാശകൾ ടീമാണ് വീഡിയോ തയ്യാറാക്കിയത്. ഉറവിട മാലിന്യ സംസ്‌കരണത്തെ കുറിച്ച് സന്ദേശം പകരുന്നതാണ് ഒന്നര മിനുട്ട് ദൈർഘ്യമുള്ള വീഡിയോ. ഉറവിട മാലിന്യ സംസ്‌കരണത്തിനായി കോർപ്പറേഷൻ പരിധിയിൽ 53,062 ആധുനിക മാലിന്യ സംസ്‌കരണ ഉപകരണങ്ങളാണ് സബ്‌സിഡി നിരക്കിൽ വിതരണം ചെയ്യുന്നത്. 21.5 കോടി രൂപയാണ് ചെലവ്. പദ്ധതിക്കായി ഇനിയും അപേക്ഷിക്കാൻ ബാക്കിയുള്ള കുടുംബങ്ങൾ എത്രയും വേഗത്തിൽ കൗൺസിലർമാരുമായും ഹെൽത്ത് ഇൻസ്‌പെക്ടർ ഓഫീസുകളുമായും ബന്ധപ്പെട്ട് അപേക്ഷ നൽകണമെന്ന് മേയർ അറിയിച്ചു. ചടങ്ങിൽ ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഡോ.എസ്. ജയശ്രി, കോർപ്പറേഷൻ സെക്രട്ടറി കെ.യു. ബിനി, ഹെൽത്ത് സൂപ്പർവൈസർ ബെന്നി മാത്യു, ഹെൽത്ത് ഇൻസ്‌പെക്ടർമാർ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.