കൊട്ടാരക്കര: ഫാ.ഡോ.ഒ. തോമസിന്റെ "വി.ലുക്കോസിലെ മറഞ്ഞിരിക്കുന്ന നിധികൾ" എന്ന പുസ്തകത്തിന്റെ പ്രകാശനവും എക്യുമിനിക്കൽ സംഗമവും കൊട്ടാരക്കര ജൂബിലി മന്ദിരത്തിൽ മാർത്തോമാ സഭ കൊട്ടാരക്കര പുനലൂർ ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രപ്പൊലീത്ത നിർവഹിച്ചു. ഡോ. യുഹാനോൻ മാർ തേവോദോറോസ് ആദ്ധ്യക്ഷനായി. ഡോ. അലക്സാണ്ടർ ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി. ബിഷപ് റോബിൻസൻ ലുദർ, ജെ.സുധാകരൻ,എ.ജെ. രാജൻ, ഫാ.ഒ തോമസ്, റവ.ഹെലൻ പ്രയർ, ഫാ.പി.എം.ജോൺ കോർ എപ്പിസ്കോപ്പ, ഫാ.വിൻസെന്റ് എസ് ഡിക്രൂസ്, ഗീവർഗീസ് യോഹന്നാൻ, ഡോ.ഡേവിഡ് കോശി റമ്പാൻ, സാജൻ മാത്യു, പ്രോഗ്രാം കൺവീനർ പി.എ.സജിമോൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |