ആലുവ: രണ്ടാം നവകേരളം കർമ്മ പദ്ധതിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന 'വലിച്ചെറിയൽ മുക്ത കേരളം' കാമ്പയിന് ചൂർണ്ണിക്കര ഗ്രാമപഞ്ചായത്തിൽ തുടക്കമായി. പഞ്ചായത്തിനെ സമ്പൂർണ മാലിന്യ മുക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മാലിന്യവിമുക്ത പദ്ധതി ആരംഭിച്ചത്.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ മുഹമ്മദ് ഷെഫീക്ക്, ഷീല ജോസ്, അംഗങ്ങളായ ലൈല അബ്ദുൽ ഖാദർ, സുബൈ യൂസഫ് എന്നിവർ നേതൃത്വം നൽകി. തുടർച്ചയായി അടുത്ത ഘട്ടത്തിൽ പഞ്ചായത്തിലെ എല്ലാ റെസിഡൻസ് അസോസിയേഷനുകളുടെയും യോഗം വിളിക്കും.
റോഡുകളിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശനമായ നടപടിയെടുക്കും. പഞ്ചായത്ത് ജീ ബിൻ ബയോ വേസ്റ്റ് പദ്ധതി തുടങ്ങിയിട്ടുണ്ടെന്നും ജനങ്ങൾ സഹകരിക്കണമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |