നെടുമങ്ങാട്: യുപി,എച്ച്.എസ് വിഭാഗം വിദ്യാർത്ഥികളുടെ സർഗവാസന പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന ലൈബ്രറി കൗൺസിൽ രൂപം നൽകിയ സർഗോത്സവം 2023 നെടുമങ്ങാട് താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ.മധു ഉദ്ഘാടനം ചെയ്തു.ഗ്രന്ഥശാലയിൽ നിന്നുള്ള മത്സരങ്ങളിൽ ഒന്നാംസ്ഥാനം ലഭിച്ച വിദ്യാർത്ഥികളാണ് മത്സരത്തിൽ പങ്കെടുത്തത്.വിജയിച്ച വിദ്യാർത്ഥികൾക്ക് നഗരസഭ ചെയർപേഴ്സൺ സി.എസ്.ശ്രീജ സമ്മാനദാനം നടത്തി.ജില്ലാ സെക്രട്ടറി പേരയം ശശി,താലൂക്ക് പ്രസിഡന്റ് കാഞ്ഞിരംപാറ മോഹനൻ,താലൂക്ക് സെക്രട്ടറി എൻ.ഗോപാലകൃഷ്ണൻ,താലൂക്ക് വൈസ് പ്രസിഡന്റ് പി.ജി.പ്രേമചന്ദ്രൻ,ജോയിന്റ് സെക്രട്ടറി മുരുകൻ കാച്ചാണി,കെ.രാജേന്ദ്രൻ,ഡി.രാജശേഖരൻ നായർ,സജികുമാർ,ഷീജ,ചായം ധർമ്മരാജൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |