കൊച്ചി: കൃഷിഭൂമി പുതുകേരളം എന്ന മുദ്രാവാക്യവുമായി കർഷത്തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ നടത്തുന്ന ജാഥ ഫെബ്രുവരി രണ്ടിന് ജില്ലയിൽ പര്യടനം നടത്തും. അങ്കമാലി മുക്കത്ത് നിന്നാണ് പര്യടനം ആരംഭിക്കുക. രാവിലെ 10ന് അങ്കമാലി, 11.30ന് കളമശേരി, 2.30ന് ഇരുമ്പനം, 4ന് മൂവാറ്റുപുഴ, 5ന് കോതമംഗലം എന്നിവിടങ്ങളിൽ സ്വീകരണം. കെ.എസ്.കെ.ടി.യു ജനറൽ സെക്രട്ടറി എൻ. ചന്ദ്രനാണ് ക്യാപ്ടൻ. ലളിതാ ബാലൻ വൈസ് ക്യാപ്ടനും സി.ബി. ദേവദർശനൻ, എൻ. രതീന്ദ്രൻ, എ.ഡി. കുഞ്ഞച്ചൻ, വി.കെ. രാജൻ, കെ.കെ. ദിനേശൻ, ഇ. ജയൻ, ടി.കെ. വാസു, കോമള ലക്ഷ്മണൻ എന്നിവർ അംഗങ്ങളുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |