തിരുവനന്തപുരം: ബാലാവകാശ സംരക്ഷണത്തിന് പൊതുജന പിന്തുണ അനിവാര്യമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ബാലാവകാശ സംരക്ഷണ കമ്മിഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നേമം നിയോജക മണ്ഡലം സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കുട്ടികൾക്കുള്ള എല്ലാ സൗകര്യവും ഒരുക്കി നൽകാൻ സമൂഹം മുന്നോട്ടുവരുമ്പോൾ മാത്രമേ ബാലാവകാശ സംരക്ഷണം അതിന്റെ പൂർണതയിലെത്തൂ. കളിചിരിയും കൂട്ടുകൂടലുമൊക്കെ പ്രോത്സാഹിപ്പിക്കപ്പെടണം. മികച്ച ഭക്ഷണത്തിനും വിദ്യാഭ്യാസത്തിനും ആരോഗ്യ സംരക്ഷണത്തിനും കുട്ടികൾക്ക് അർഹതയുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ ചെയർപേഴ്സൺ കെ.വി. മനോജ്കുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി. സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |