SignIn
Kerala Kaumudi Online
Thursday, 19 September 2024 2.05 PM IST

മെഡിക്കൽ ചെക്കപ്പും ബോധവത്കരണ ക്ലാസും

Increase Font Size Decrease Font Size Print Page
kollayil-panchayath

പാറശാല: നിംസ് മെഡിസിറ്റി തുടർന്ന് വരുന്ന പെൻഷൻ പ്ലാനിന്റെ ഭാഗമായി കൊല്ലയിൽ ഗ്രാമ പഞ്ചായത്തിൽ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർക്കും വയോജനങ്ങൾക്കുമായി സൗജന്യ മെഡിക്കൽ ചെക്കപ്പും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. ഭിന്നശേഷി കുട്ടികൾക്കായി നിംസ് മെഡിസിറ്റി തുടർന്ന് വരുന്ന പെൻഷൻ പദ്ധതിയിൽ ഇതുവരെ അംഗമാകാൻ കഴിയാത്തവർക്കായുള്ള രജിസ്ട്രേഷൻ, പെൻഷൻ പ്ലാനിൽ ഉൾപ്പെട്ട ഗുണഭോക്താക്കളുടെ രജിസ്ട്രേഷൻ പുതുക്കൽ, സൗജന്യ മെഡിക്കൽ ചെക്കപ്പ്, വയോജന പരിപാലനം ലക്ഷ്യമാക്കി നിംസ് വൈ.ആർ.സി ടീം നടത്തിവരുന്ന 'ഇനി ഞങ്ങളുടെ സേവനം ഇവിടെയും' എന്നീ പദ്ധതികളുടെ ഉദ്ഘാടനം നിംസ് മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ എം.എസ്. ഫൈസൽ ഖാൻ നിർവഹിച്ചു. കൊല്ലയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ.എസ്. നവനീത് കുമാർ അദ്ധ്യക്ഷത വഹിച്ചു. ആതുര ശുശ്രൂഷ മേഖലയിലെ സ്തുത്യർഹമായ സേവനത്തിന് എം.എസ്.ഫൈസൽഖാനെ ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് എൻ.എസ്.നവനീത് കുമാർ ആദരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.സന്ധ്യ,വികസന, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി.ബൈജു, നിംസ് മെഡിസിറ്റി ജനറൽ മാനേജർ ഡോ.കെ.എ.സജു,നെയ്യാറ്റിൻകര പെൻഷൻ പ്ലാൻ കോഡിനേറ്റർ രേണു .കെ.ആർ തുടങ്ങിയവർ പങ്കെടുത്തു.


അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.