SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.11 AM IST

മഴക്കാലം നേരിടാൻ ജില്ലാ ഭരണകൂടം

കൊ​ല്ലം: മ​ഴ​ക്കാ​ല​ ദു​രി​ത​ങ്ങൾ നേ​രി​ടാൻ ജി​ല്ല സു​സ​ജ്ജ​മെ​ന്ന് ക​ള​ക്ടർ എൻ.ദേ​വി​ദാ​സ്. ഉ​യർ​ന്ന ​തോ​തി​ലു​ള്ള മ​ഴ​സാ​ദ്ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ജി​ല്ലാ, താ​ലൂ​ക്ക്, പ​ഞ്ചാ​യ​ത്ത് ​ത​ല​ങ്ങ​ളിൽ ത​ഹ​സീൽ​ദാർ​മാ​രു​ടെ​ നേ​തൃ​ത്വ​ത്തിൽ ഇൻ​സി​ഡന്റൽ റെ​സ്‌​പോൺ​സ് ടീ​മു​ക​ളെ സ​ജ്ജ​മാ​ക്കി​യാ​ണ് മു​ന്നൊ​രു​ക്കം പൂർ​ത്തി​യാ​ക്കി​യ​ത്.
വെ​ള്ള​ക്കെ​ട്ട് നി​യ​ന്ത്രി​ക്കു​ന്ന​തി​ന് ത​യ്യാ​റെ​ടു​പ്പു​ക​ളാ​യി. ദേ​ശീ​യ​പാ​ത​യി​ലും ഇ​ത​ര റോ​ഡു​ക​ളി​ലെ​യും ഓ​ട​ക​ളു​ടെ ശു​ചീ​ക​ര​ണം ന​ട​ത്തു​ന്നു. ജ​ലാ​ശ​യ​ങ്ങ​ളു​ടെ ശു​ചീ​ക​ര​ണ ​ന​വീ​ക​ര​ണ ​പ്ര​വർ​ത്തി​ക​ളും തു​ട​രു​ന്നു. പാ​ത​യോ​ര​ങ്ങ​ളിലെ അ​പ​ക​ട​ക​ര​മാ​യ മ​ര​ങ്ങൾ നീ​ക്കം ​ചെ​യ്യും. മ​ണ്ണി​ടി​ച്ചിൽ ​സാദ്ധ്യ​താ ​പ്ര​ദേ​ശ​ങ്ങ​ളിൽ ജാ​ഗ്ര​താ​ നിർ​ദേ​ശ​ങ്ങൾ പാ​ലി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കും. സ്​കൂൾ​ കെ​ട്ടി​ട​ങ്ങ​ളു​ടെ സു​ര​ക്ഷാ ​ന​ട​പ​ടി​ക​ളും കൈ​ക്കൊ​ള്ളും.
പ​ര​വൂർ പൊ​ഴി​യിൽ ​അ​ടി​ഞ്ഞ മ​ണ്ണ് നീ​ക്കം​ ചെ​യ്യും. പ​കർ​ച്ച​വ്യാ​ധി പ്ര​തി​രോ​ധ​പ്ര​വർ​ത്ത​ന​ങ്ങൾ ആ​രം​ഭി​ച്ചു. എ​ല്ലാ ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ലും പ്ര​തി​രോ​ധ​ത്തി​നും ചി​കി​ത്സ​യ്​ക്കും ആ​വ​ശ്യ​മാ​യ മ​രു​ന്നു​കൾ, പാ​മ്പു​ക​ടി ചി​കി​ത്സ​യ്​ക്കു​ള്ള ആന്റി​വെ​നം, പേ​വി​ഷ വാ​ക്‌​സിൻ എ​ന്നി​വ​യു​ടെ ല​ഭ്യ​ത ഉ​റ​പ്പാ​ക്കി.
ത​ഴ​വ​യിൽ സൈ​ക്ലോൺ ഷെൽ​ട്ടർ സ​ജ്ജ​മാ​ക്കും. ദു​രി​താ​ശ്വാ​സ ക്യാ​മ്പു​കൾ​ക്കാ​യി ഒ​രു​ക്കു​ന്ന കെ​ട്ടി​ട​ങ്ങ​ളി​ലും സൗ​ക​ര്യ​ങ്ങൾ ഉ​റ​പ്പാ​ക്കും. വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളിൽ കാ​ലാ​വ​സ്ഥാ മു​ന്ന​റി​യി​പ്പു​കൾ​ക്ക് അ​നു​സൃ​ത​മാ​യി നി​യ​ന്ത്ര​ണ​ങ്ങൾ ഏർ​പ്പെ​ടു​ത്തും. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങൾ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങൾ നേ​രി​ടാൻ അ​ഗ്‌​നി​ശ​മ​ന​സേ​ന നി​ഷ്​കർ​ഷി​ച്ച സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങൾ വാ​ങ്ങു​ന്ന​തി​ന് നിർ​ദേ​ശി​ച്ചു.

തീ​ര​സം​ര​ക്ഷ​ണ​ത്തി​ന് ജി​യോ​ബാ​ഗു​കൾ ഉ​റ​പ്പാ​ക്ക​ണം. ബീ​ച്ചു​ക​ളിൽ കൂ​ടു​തൽ ലൈ​ഫ് ഗാർ​ഡു​ക​ളെ നി​യ​മി​ക്കു​ന്ന​തി​നും ന​ട​പ​ടി​യു​ണ്ടാ​കും. ദു​ര​ന്ത​നി​വാ​ര​ണ​പ്ര​വർ​ത്ത​ന​ങ്ങൾ​ക്ക് ആ​വ​ശ്യ​മാ​യ വാ​ഹ​ന​ങ്ങൾ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ക​ള​ക്ടർ നിർ​ദേ​ശി​ച്ചു. സ​ബ് ക​ള​ക്ടർ അ​ഖിൽ.വി.മേ​നോൻ, വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥർ തു​ട​ങ്ങി​യ​വർ പ​ങ്കെ​ടു​ത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM, GENE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL