പഴയങ്ങാടി: മാടായി റോട്ടറി ഹോണസ്റ്റി ഷോപ്പ് മാടായി ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ മുൻ ഡിസ്ട്രിക്ട് ഗവർണർ റിട്ട. എം.ഡി വി.ജി നായനാർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ റോട്ടറി ക്ലബ്ബ് പ്രസിഡന്റ് എം. സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ഗവർണർ എൻജിനീയർ ടി. ഗോപാലൻ, സീനിയർ അദ്ധ്യാപകൻ എം.ഡി അനിൽകുമാർ, പ്രമോദ്, പി.ടി.എ പ്രസിഡന്റ് വി.പി സജിത്ത്, ക്ലബ് സെക്രട്ടറി പി.പി പ്രേമൻ തുടങ്ങിയവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് ബേബി സ്മിത സ്വാഗതവും ഇന്ററാക്ട് ക്ലബ്ബ് പ്രസിഡന്റ് ഫാത്തിമത്ത് സന്‍ഹ നന്ദിയും പറഞ്ഞു. ക്ലബ് അംഗങ്ങളായ കെ.എം രവീന്ദ്രൻ, ഇ. രവീന്ദ്രൻ, എ ഉമേശൻ, എം. വിനോദ്, കെ. സുരേഷ്, കെ.വി അജിത് കുമാർ, എം. ലക്ഷ്മണൻ, ടി.കെ രാജൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |